ചീഫ് സെക്രട്ടറി നളിനി നെറ്റോ ഓഗസ്റ്റ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കും


തിരുവനന്തപുരം: ചീഫ് സെക്രട്ടറി നളിനി നെറ്റോ ഓഗസ്റ്റ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കും. 1981 ബാച്ചിലെ നളിനി നെറ്റോ ഏപ്രില്‍ രണ്ടിനാണ് ചീഫ് സെക്രട്ടറിയായി നിയമിതയായത്. ധനവകുപ്പ് മേധാവി കെ.എം എബ്രഹാം അടുത്ത ചീഫ് സെക്രട്ടറി ആയേക്കും. 1982 ബാച്ചില്‍പ്പെട്ട എബ്രഹാമിന് ഡിസംബര്‍ വരെയാണ് കാലാവധിയുള്ളത്. നാലുമാസം മാത്രമേ കാലാവധി ഉള്ളൂവെങ്കിലും അദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കാനാണ് മുഖ്യമന്ത്രിയ്ക്ക് താല്‍പ്പര്യമെന്നാണ് റിപ്പോര്‍ട്ട്.

Post A Comment: