സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍ കെ.എം ഏബ്രഹാമിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍ കെ.എം ഏബ്രഹാമിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നളിനി നെറ്റോ ഓഗസ്റ്റ് 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ്. 1982 ബാച്ച്‌ ഐഎഎസ് ഓഫീസര്‍ ആണ്. നിലവില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.
ചീഫ് സെക്രട്ടറിയായി നിയമിതനായെങ്കിലും കിഫ്ബി ചെയര്‍മാനായി തുടരും. വിരമിക്കാന്‍ നാലു മാസം മാത്രം ശേഷിക്കേയാണ് ഏബ്രാഹം ചീഫ് സെക്രട്ടിറയാകുന്നത്. ഡിസംബര്‍ വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി.
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. ചീഫ് സെക്രട്ടറി സ്ഥാനമൊഴിയുന്ന നളിനി നെറ്റോയ്ക്ക് സര്‍ക്കാര്‍ ഇന്ന് ഔദ്യോഗികമായി യാത്രയയപ്പ് നല്‍കും. 1981 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോ ഏപ്രില്‍ രണ്ടിനാണ് ചീഫ് സെക്രട്ടറിയായത്.

Post A Comment: