നേപ്പാളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം മരിച്ചവരുടെ എണ്ണം 91 ആയി.
കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം മരിച്ചവരുടെ എണ്ണം 91 ആയി. കാണാതായ 38 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 60 ലക്ഷം പേരെ ദുരിതം ബാധിച്ചുവെന്നാണ് കണക്ക്.
ദുരന്തത്തില്‍ 2,847 വീടുകള്‍ പൂര്‍ണമായി തകര്‍ന്നുവെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 26,700 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
13 ഹെലികോപ്റ്ററുകള്‍, മോട്ടോര്‍ ബോട്ടുകള്‍, റബ്ബര്‍ ബോട്ടുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചലിനുമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post A Comment: