മേഖലയിലെ 32 വില്ലേജുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കുന്നംകുളം ആസ്ഥാനമായുള്ള താലൂക്ക് ഈ ഡിസംബറില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍


കുന്നംകുളം: മേഖലയിലെ 32 വില്ലേജുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കുന്നംകുളം ആസ്ഥാനമായുള്ള താലൂക്ക് ഈ ഡിസംബറില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി. കുന്നംകുളത്ത് നവീകരിച്ച ടൗണ്‍ഹാളിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. താലൂക്ക് രൂപീകരണ നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. മേഖല വിഭജനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉടനെ പൂര്‍ത്തിയാകും. ഡിസംബറില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ കുന്നംകുളത്ത് പുതിയതായി നിര്‍മിക്കുന്ന പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് നിര്‍മാണ പ്രവൃത്തികള്‍ക്കായി ഈവര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍നിന്നും നാലരകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ചൊവ്വന്നൂര്‍ കലശമല ടൂറിസം വികസന പദ്ധതികള്‍ക്കായി അഞ്ച് ഏക്കര്‍ സ്ഥലം ഉടന്‍ അക്വയര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


Post A Comment: