200 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നാളെ പുറത്തിറക്കുംദില്ലി: 200 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നാളെ പുറത്തിറക്കും. 200 രൂപയുടെ മൂല്യമുള്ള അമ്പതുകോടിയോളം നോട്ടുകളാണ് പുറത്തിറക്കുക. അതേസമയം, 100, 500 രൂപ നോട്ടുകള്‍ ഇനി ഉടന്‍ അച്ചടിക്കേണ്ടെന്നാണ് ആര്‍ബിഐ തീരുമാനം. ജൂണിലാണ് 200 രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചത്. പുതിയ 50 രൂപയുടെ നോട്ടുകള്‍ കൂടി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റിസര്‍വ് ബാങ്ക്. പുതിയ 50 രൂപയുടേത് എന്ന് കരുതുന്ന നോട്ടുകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
200 രൂപയുടെ നോട്ടുകള്‍ നാളെ പുറത്തിറക്കുന്ന കാര്യം പത്രക്കുറിപ്പിലൂടെയാണ് ആര്‍ബിഐ അറിയിച്ചത്.  500,1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയതിനുശേഷം പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം രൂക്ഷമായത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതു പരിഹരിക്കാനാണ് പുതിയ 200 രൂപ നോട്ട് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

Post A Comment: