യു.എസ് നാവികസേനയുടെ കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച് 10 നാവികരെ കാണാതായിന്യൂയോര്‍ക്ക്: യു.എസ് നാവികസേനയുടെ കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച് 10 നാവികരെ കാണാതായി. നാവികസേനയുടെ ആര്‍ലീഗ് ബുര്‍ക് ക്ലാസിലുള്ള ഡിസ്‌ട്രോയര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. യുഎസ് എസ് ജോണ്‍ എസ്. മക്കെയ്ന്‍, ലൈബീരിയന്‍ എണ്ണക്കപ്പലായ അല്‍നിക് എംസിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
സിംഗപ്പൂരിനു കിഴക്ക് മലാക്കാ കടലിടുക്കിനു സമീപം പ്രദേശിക സമയം പുലര്‍ച്ചെ 5.24നായിരുന്നു അപകടം. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 
അഞ്ചുപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
നാവിക കപ്പലിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

Post A Comment: