ചാലിശ്ശേരിയില്‍ ക്ഷേത്രം ശാന്തിയെ കബളിപ്പിച്ച് 50 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തുവെന്ന പരാതിയില്‍ കുന്നംകുളം മലായ ജ്വല്ലറി ഉടമയ്‌ക്കെതിരെ കേസെടുത്തു.

കുന്നംകുളം. ചാലിശ്ശേരിയില്‍ ക്ഷേത്രം ശാന്തിയെ കബളിപ്പിച്ച് 50 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തുവെന്ന പരാതിയില്‍  കുന്നംകുളം മലായ ജ്വല്ലറി ഉടമയ്‌ക്കെതിരെ കേസെടുത്തു.
തട്ടിപ്പിനിരയായ ചാലിശ്ശേരി കക്കുന്നത്ത്് പരിയപുറത്ത്് വളപ്പില്‍ കൃഷ്ണന്‍ നമ്പൂതരിയുടെ മകന്‍ കുഞ്ചുണ്ണി നമ്പ്യാരെന്ന 75 കാരന്റെ പരാതിയിലാണ് മലയാ ജ്വല്ലറി ഉടമ പഴഞ്ഞി കോട്ടേലിലെ താമസക്കാരനായ ചേമ്പത്തേയില്‍ അബൂബക്കര്‍ ഹാജിക്കെതിരെ കേസെടുത്തത്. തൃശൂര്‍ റെയ്ഞ്ച് ഐ ജി.ക്ക് നല്‍കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് ആണ് കേസന്വേഷിക്കുന്നത്
അബൂബക്കര്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള കുന്നംകുളത്തെ മലായ ജ്വല്ലറിയില്‍ നമ്പ്യാരുടെ മകന്‍ പ്രതീപിനെ പാര്‍ട്ടണറാക്കമെന്ന് വ്യവസ്ഥയിലാണ് ഇദ്ധേഹത്തിന്റെ ചാലിശ്ശേരിയിലുള്ള 50 സെന്റ് പുരയിടം തീറ് വാങ്ങിയത്. പിന്നീട് ഇത് നടന്നില്ല. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്ന പ്രതീപിനെ പിരിച്ചുവിടുകയും ചെയ്തു, ഇതിനെ തുര്‍ന്നായിരുന്നു് പരാതി നല്‍കിയത്.

ഇത്തരത്തില്‍ മറ്റുപലരുടേയും ഭൂമി രജിസട്രര്‍ ചെയ്തുവാങ്ങിയതായും പരാതിക്കാര്‍ പറയുന്നുണ്ട്. സ്ഥാപനത്തില്‍ പാര്‍ട്ടണര്‍മാര്‍തമ്മിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് നിക്ഷേപം സ്വീകരിച്ചതും തിരിച്ചു കൊടുക്കുന്നതും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനിടിയില്‍ പെരുമ്പിലാവ് പള്ളിക്കുളം സ്വദേശി വ്യാജ രേഖകള്‍ ചമച്ച്തന്നില്‍നിന്നും പണം തട്ടാന്‍ ശ്രമിക്കുന്നതായി കാട്ടി പരാതി നല്‍കിയിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരെ കൂടുതല്‍ പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നത്. കടയില്‍സ്വര്‍ണ്ണ നിക്ഷേപം നടത്തിയവരും, സ്വര്‍ണ്ണകുറിയില്‍ ചേര്‍ന്നവരും ചില പരാതികളുമായി മുന്നോട്ടു വരുന്നുണ്ട്.

Post A Comment: