പെരുമ്പാവൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയില്‍ നിന്ന് ബെല്‍ കമ്പനിയുടെ46 എല്‍.ഇ.ഡി.ടിവികള്‍ മോഷണം പോയി.പെരുമ്പിലാവില്‍ നിര്‍ത്തിയിട്ട ചരക്ക്‌ലോറിയില്‍ നിന്ന് 15.000 രൂപ വിലമതിക്കുന്ന 46 ടി.വി.കള്‍ മോഷണം പോയി.
കുന്നംകുളം പെരുമ്പാവൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയില്‍ നിന്ന് ബെല്‍ കമ്പനിയുടെ46 എല്‍.ഇ.ഡി.ടിവികള്‍ മോഷണം പോയി. കോഴിക്കോട് മാനന്തവാടിയിലെ വിവിധ ഷോപ്പുകളിലേക്ക്
പോവുകയായിരുന്ന 15000 രൂപ വില മതിക്കുന്ന ബെല്‍  കമ്പനിയുടെ 32 ഇഞ്ചിന്റെ എല്‍.ഇ.ഡി. ടി.വി.കളാണ് 
നഷ്ട്ടപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പെരുമ്പാവൂരില്‍ നിന്നും പുറപ്പെട്ട വാഹനം രാത്രി 2 മണിയോടു കൂടി പെരുമ്പിലാവ് സെന്ററില്‍ നിര്‍ത്തിയിട്ട് കര്‍ണ്ണാടക സ്വദേശിയായ ഡ്രൈവര്‍ കാടേഗൗഡ വണ്ടിയില്‍ കിടന്നുറങ്ങുകയായിരുന്നു. ലോറിയുടെ പുറകുവശത്തു നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്ന് കാടേ ഗൗഡ എഴുന്നേറ്റ്നോക്ക്ിയപ്പോള്‍ ഒരു വാഹനം പുറകില്‍ നിന്നും പോകുന്നതു കണ്ടുസംശയം തോന്നിയ ഇയാള്‍ പുറകില്‍ വന്നു നോക്കിയപ്പോഴാണ്  ടാര്‍പായ കീറിയ നിലയില്‍ പെട്ടികള്‍ പൊളിച്ചിട്ട് ടി.വികള്‍ കൊണ്ട് പോയതെന്നറിഞ്ഞത്. കുന്നംകുളം ഭാഗത്തേക്കാണ് മോഷ്ട്ടാക്കള്‍ പോയതെന്ന് ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കി.6 ലക്ഷത്തിതെണ്ണൂറായിരം രൂപ  വിലമതിക്കുന്ന എല്‍.ഇ.ഡി.ടിവികളാണ് മോഷണം പോയിരിക്കുന്നത്. തുടര്‍ന്ന് കമ്പനി അധികൃതര്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തു. കൊണ്ടു ന്നത് കാണുകയും നഷ്ട്ടപ്പെട്ട വിവരം  തുടര്‍ന്ന് ലോറിക്കുളളില്‍ നിന്നും മോഷ്ട്ടാക്കളുടേതാണെന്ന് സംശയിക്കുന്ന ടോര്‍ച്ച് കണ്ടെത്തിയിട്ടുണ്ട്.


Post A Comment: