അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. പദ്ധതിയെ പൂര്‍ണമായി എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി.


ചെന്നിത്തലയെ തള്ളി ഉമ്മന്‍ ചാണ്ടി .അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. പദ്ധതിയെ പൂര്‍ണമായി എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. പദ്ധതി സമവായത്തിലൂടെ നടപ്പാക്കണമെന്നാണ്  തന്‍റെ അവശ്യമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. ചര്‍ച്ച നടത്തി അഭിപ്രായസമന്വയത്തിലൂടെ മുന്നോട്ട് പോകണം. പ്രകൃതി സംരക്ഷണത്തിന് തടസമാകാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു 

Post A Comment: