വേള്‍ഡ് മലയാളീസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇക്കുറി ഓണപ്പുടവ സമ്മാനിക്കുന്നത് കുന്നംകുളം ബ്ലയ്ന്റ് സ്‌കൂളിലെ ഇരുപതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്.ഓണപ്പുടവയുടെ വര്‍ണങ്ങളെ വിരല്‍തുമ്പില്‍ തൊട്ടറിഞ്ഞ് കുന്നംകുളം ബ്ലയ്ന്റ് സ്‌കൂളിലെ കുട്ടികള്‍  നാടും നഗരവും ഓണത്തെവരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രായഭേദമന്യേ  മലയാളിമനസ്സില്‍ ആര്‍പ്പുവിളികളുടെ ആരവമുയരുകയായി. വേള്‍ഡ് മലയാളീസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇക്കുറി ഓണപ്പുടവ സമ്മാനിക്കുന്നത് കുന്നംകുളം ബ്ലയ്ന്റ് സ്‌കൂളിലെ ഇരുപതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്. എന്നാല്‍ കാര്യമറിഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ തങ്ങള്‍ തിരഞ്ഞെടുത്തു കൊള്ളാമെന്ന് കുട്ടികള്‍ നിര്‍ബന്ധം പറഞ്ഞു. കേള്‍വിയിലെ ആരവങ്ങള്‍ക്കൊണ്ട് ഓണത്തെ വരവേറ്റ കുരുന്നുകള്‍ കുന്നംകുളം നഗരത്തിലേക്കിറങ്ങ്ി. ഓണത്തിരക്ക് നേരിട്ടറിഞ്ഞു. തിക്കിലും തിരക്കിലും  കാഴ്്ചയുടെ അതിര്‍വരമ്പുകളെ ഭേധിച്ച്് അവര്‍ പാറിപ്പറന്നു.അങ്ങനെ അസോസിയേഷന്‍ പ്രവര്‍ത്തകരോടൊപ്പം കുട്ടികളും ഓണക്കോടിയെടുക്കുന്നതിനു വേണ്ടി കേരളവസ്ത്രാലയത്തിലെത്തിഏറെ പരിജ്ഞാനമുള്ളതുപോലെ അനുശ്രീയും ഗോപികയും കടയിലെ ജീവനക്കാരുമായി ചങ്ങാത്തത്തിലായി. കുട്ടികളുടെ ആവേശവും ഉത്സാഹവും കണ്ടുനിന്നവരുടെ മിഴികളെ ഈറനണിയിച്ചു. അതികനേരമൊന്നും വേണ്ടി വന്നില്ല ജീവനക്കാര്‍ക്ക് കുട്ടികളുടെ ഇഷ്ടങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍. ഇഷ്ടനിറങ്ങളും ഡിസൈനും മോഡലുകളെ കുറിച്ചെല്ലാം ഏറെ വാചാലരായി കുട്ടികള്‍ ജീവനക്കാരോട് ചോദിച്ചറിഞ്ഞു. നിറങ്ങളും തുണിയുമെല്ലാം തൊട്ടുനോക്കി മനസ്സിലാക്കി . ബോധ്യമായവ തിരഞ്ഞെടുത്ത് ദേഹത്തുവെച്ച് ഇഷ്ടപ്പെട്ടതിനു ശേഷമാണ് കുട്ടികള്‍  സ്വന്തമാക്കിയത്. ഓരോ തുണിത്തരങ്ങള്‍ തൊട്ടറിയുമ്പോളും കുട്ടികളുടെ മുഖത്ത് വിരിഞ്ഞ പ്രകാശം ഈ വര്‍ഷത്തെ ഓണത്തിന് പുത്തന്‍ ചാരുത പകര്‍ന്നെന്ന് വേള്‍ഡ് മലയാളീ ഫെഡറേഷന്‍ പ്രവര്‍ത്തകരായ ഷീന ഷാനവാസ്, സിന്ധു, മോഹന്‍ ദാസ്, ഭഗറുദ്ദീന്‍ എന്നിവര്‍ പറഞ്ഞു. ചെറിയ കാരണങ്ങളില്‍ അസ്വസ്തരായി ജീവിതത്തെ പാടെ അവകണിച്ച് ജീവിക്കുന്നവര്‍ക്ക് പുത്തന്‍ ആവേശമുണര്‍ത്തുകയാണ് ഈ കുരുന്നുകളുടെ ജീവിതം. കാഴ്ചയുടെ നൂല്‍പാലങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് ആഗ്രഹങ്ങളുടെ മുനമ്പത്തേക്ക് കുതിച്ചുയരുകയാണ് ഇവരിവടെ.


Post A Comment: