സ്വന്തം കുഞ്ഞിനെ കവറിലാക്കി പാക്ക് ചെയ്ത് അനാഥലയത്തിലേക്ക് കൊറിയര്‍ ചെയ്തതിന് അമ്മ പിടിയില്‍


ബെയ്ജിങ്: സ്വന്തം കുഞ്ഞിനെ കവറിലാക്കി പാക്ക് ചെയ്ത് അനാഥലയത്തിലേക്ക് കൊറിയര്‍ ചെയ്തതിന് അമ്മ പിടിയില്‍. 24കാരിയായ ലൂവിനെയാണ് പോലീസ് കസ്റ്റഡിയിലെടു\ത്തിരിക്കുന്നത് . ചൈനയിലെ ഫൂച്ചൗവിലാണ് സംഭവം.
ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷം കൊറിയറുകാരനെ ഏല്‍പിക്കുകയായിരുന്നു ലൂ. കവറിലെന്താണെന്ന് പല തവണ ആരാഞ്ഞെങ്കിലും എന്താണെന്ന് വ്യക്തമാക്കാന്‍ ലൂ തയ്യാറായിരുന്നില്ല. അനാഥാലയത്തിന്റെ വിലാസമായിരുന്നു പൊതിയില്‍ രേഖപ്പെടുത്തിയിരുന്നകത്. എന്നാല്‍ കവറുമായി പോകുമ്പോള്‍ ഉള്ളില്‍ നിന്ന് ഇളക്കവും ഞെരക്കവും കേട്ടതിനെ തുടര്‍ന്ന് പൊതിയഴിച്ചപ്പോഴാണ് ഉള്ളില്‍ ജീവനുള്ള കുട്ടിയെ കാണുന്നത്.
കുട്ടി ആരോഗ്യം വീണ്ടെടുത്തുവെന്നും സുരക്ഷിതയായിരിക്കുന്നുവെന്നും പോലീസ് അറിയിച്ചു. ലൂവിനെ വിശദമായി ചോദ്യം ചെയ്ത് വരിരകയാണെന്നും പോലീസ് അറിയിച്ചു.

Post A Comment: