ബിഹാര്‍ തലസ്ഥാനമായ പട്‌നയിലാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് നടക്കുക


ലാലു പ്രസാദ്‌ യാദവിന്‍റെ മഹാറാലി ഇന്ന് ബിഹാര്‍ തലസ്ഥാനമായ പട്‌നയിലാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് നടക്കുക . ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് റാലി സംഘടിപ്പിച്ചിചിരിക്കുന്നത് ബിജെപിയെ പുറത്താക്കി, രാജ്യത്തെ രക്ഷിക്കൂഎന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് റാലി നടത്തുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും, രാഹുല്‍ ഗാന്ധിയും, ബിഎസ് പി നേതാവ് മായാവതിയും പങ്കെടുക്കില്ല എന്നറിയിച്ചത് റാലിയുടെ ശോഭ കെടുത്തിയിട്ടുണ്ട്. മൂവരെയും ലാലു നേരിട്ട് റാലിയ്ക്ക് ക്ഷണിച്ചിരുന്നതാണ്. സോണിയയ്ക്കും രാഹുലിനും പകരം സി പി ജോഷിയും, ഗുലാം നബി ആസാദും റാലിയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട് 

Post A Comment: