ഇരു വിഭാഗത്തെയും സൈനികര്‍ പരസ്പരം ഇടിക്കുന്നതും തൊഴിക്കുന്നതും കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.


ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് പട്ടാളവും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇരു വിഭാഗത്തെയും സൈനികര്‍ പരസ്പരം ഇടിക്കുന്നതും തൊഴിക്കുന്നതും കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.ദൃശ്യങ്ങളുടെ ആധികാരികത സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സംഘര്‍ഷമുണ്ടായി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്മൂന്ന് ഡസനോളം ഇന്ത്യന്‍ ആര്‍മി ജവാന്‍മാരും രണ്ട് ഡസന്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സംഘര്‍ഷത്തിലുണ്ടായിരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.  ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് പോങ്‌ഗോങ് തടാകക്കരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അതിര്‍ത്തി കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളത്തെ ഇന്ത്യന്‍ സൈന്യം ചെറുക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം സംഘര്‍ഷം നീണ്ടു നിന്നു

Post A Comment: