ആരോഗ്യ മന്ത്രി ശൈലജ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം.


ബാലാവകാശ കമ്മീഷന്‍ അംഗത്തിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിമര്‍ശം നേരിട്ട  മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം.
അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കലും ഇന്നും സ്പീക്കര്‍ അനുമതി നിഷേധിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയം മുന്‍പും സഭ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആരോഗ്യ മന്ത്രി ശൈലജ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം.
എന്നാല്‍, പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നായിരുന്നു  മുഖ്യമന്ത്രിയുടെ  പ്രതികരണം.


Post A Comment: