ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പുല്‍വാമയില്‍ പൊലിസ് കോംപ്ലക്‌സിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്


ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരുമായി നടന്ന ഏറ്റുമുട്ടലില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പുല്‍വാമയില്‍ പൊലിസ് കോംപ്ലക്‌സിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചാക്രമണത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. പൊലിസും സൈനികരും കുടുംബസമേതം താമസിക്കുന്ന മേഖലയിലാണ് ഭീകരര്‍ ആക്രമണം നടത്തിയിരിക്കുന്നത്


Post A Comment: