വൈകീട്ട് 5.30 ഓടെ കുന്നംകുളം തൃശൂര് റോഡിലെ കാണിപയ്യൂര്‍ വൈദ്ധ്യുതി ഭവന് സമീപത്തായിരുന്നു അപകടംകുന്നംകുളം. കാണിപയ്യൂരില്‍ റോഡരികിലെ പഴകച്ചവടത്തിനിടയിലേക്ക് മിനിലോറി പാഞ്ഞുകയറി തമിഴ് നാട സ്വദേശിയായ യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്ക് ചെന്നൈ  ആംബൂര്‍ സ്വദേശി രാജ 19 ആണ് മരിച്ചത്. വൈകീട്ട് 5.30 ഓടെ കുന്നംകുളം തൃശൂര് റോഡിലെ കാണിപയ്യൂര്‍ വൈദ്ധ്യുതി ഭവന് സമീപത്തായിരുന്നു അപകടം. തൃശൂരില്‍ നിന്നും കുന്നംകുളം ഭാഗ്തതേക്ക് വരികയായിരുന്ന മിനിലോറി റോഡ് മുറിച്ചുകടക്കുകയായിരുന്ന  കാണിപയ്യൂര്‍ മാന്തോപ്പ് സ്വദേശിനിയെ ഇടിച്ച് നിയന്ത്രണം വിട്ടാണ് പഴക്കടയിലേക്ക് ഇടിച്ചുകയറിയത്.
റോഡരികില്‍ അനാര്‍ വില്‍പന നടത്തുകയായിരുന്നു രാജ. രാജയുടെ തലയിലൂടെ കയറിയിറങ്ങി. തൊട്ടുടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. പരിക്കേറ്റയുവതിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുട പെരിക്ക് ഗുരുതരമല്ല.
രാജയുടെ മൃദദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷഇച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം മാത്രമേ തുടര്‍ നടപടികള്‍ഉണ്ടാകൂ.

Post A Comment: