കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ഡയിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക നേതാവ് പോള്‍ കഗാമെക്ക് തകര്‍പ്പന്‍ വിജയം


കിഗലി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ഡയിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക നേതാവ് പോള്‍ കഗാമെക്ക് തകര്‍പ്പന്‍ വിജയം. ഇനി അടുത്ത ഏഴു വര്‍ഷത്തേക്ക് കഗാമെ രാജ്യം ഭരിക്കും. 
ആകെ ചെയ്ത 98.66 ശതമാനം പോളിങ്ങില്‍ 80 ശതമാനം വോട്ട് നേടിയാണ് 59ഉകാരനായ പോള്‍ കഗാമെ വിജയിക്കുന്നത്. ഏഴു മില്യണ്‍ ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്തെ ദേശീയ ഇലക്ടോറല്‍ കമ്മിഷന്‍ ആണ് ഔദ്യോഗികമായി വിജയം പ്രഖ്യാപിച്ചത്.
ഒളിപ്പോരാട്ട നേതാവെന്ന് അറിയപ്പെടുന്ന കഗാമെക്ക് ആഗോളതലത്തില്‍ വലിയ പിന്തുണയുണ്ടായിരുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കിടയിലെ സാമ്പത്തിക വളര്‍ച്ചക്ക് ഇദ്ദേഹത്തിന്റെ വിജയം സഹായകരമാകുമെന്നാണ് മേഖലയിലെ രാഷ്ട്രീയ വിദഗ്ദര്‍ വിലിയിരുത്തുന്നത്. 
1994ല്‍ രാജ്യത്ത് നടന്ന വംശഹത്യയില്‍ എട്ടു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം രാജ്യം അരക്ഷിതാവസ്ഥയിലായിരുന്നു. നിരവധി പ്രശ്‌നങ്ങള്‍ക്കു ശേഷം ഇതിനെല്ലാം ഇപ്പോള്‍ രാജ്യത്ത് മാറ്റം വന്നിട്ടുണ്ട്.


Post A Comment: