സദ്യയ്ക്കായുള്ള നെല്ല് വിതരണം ചെയ്യുന്ന ചോതി അളവ് നടന്നു. ആറന്മുള ക്ഷേത്രത്തിലെ കൈ സ്ഥാനികളായ മൂസതുമാരാണ് നെല്ലളവ് നടത്തിയത്


ആറന്മുള സദ്യക്കുള്ള നെല്‍ വിതരണ ചെയുന്ന ചോതി അളവ് നടന്നു സദ്യയ്ക്കായുള്ള നെല്ല് വിതരണം ചെയ്യുന്ന ചോതി അളവ് നടന്നു. ആറന്മുള ക്ഷേത്രത്തിലെ കൈ സ്ഥാനികളായ മൂസതുമാരാണ് നെല്ലളവ് നടത്തിയത്. ആറന്മുള ക്ഷേത്രത്തിന് കരമൊഴിവായി കിട്ടിയിരുന്ന ഒരു ലക്ഷം പറകണ്ടത്തില്‍ പണ്ട് കൃഷി നടത്തിയിരുന്നു ഇവിടെ നിന്നും ലഭിക്കുന്ന നെല്ല് ശേഖരിച്ച് ആറന്‍മുള ക്ഷേത്രത്തില്‍ എത്തിച്ച് അളന്നു തിട്ടപ്പെടുത്തിയിരുന്നു. ചിങ്ങമാസത്തിലെ ചോതി നാളില്‍ നടന്ന അളവിനെ ചോതി അളവ് എന്നാണ് പറയുന്നത് . ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട കാട്ടൂര്‍ മഠത്തിലേക്ക് 48 പറയും കണ്ണങ്ങാട്ട്, കടവന്ത്ര നാരങ്ങാനം മഠങ്ങളിലേക്ക് ഓരോ പറയും ഊരാണ്‍മക്കാരായ മൂസതുമാര്‍ അളന്നു നല്‍കി. തെക്കേടത്ത് ഇല്ലത്തെ സുനില്‍ മുസത്പുത്തേഴത്തില്ലത്തെ ശ്രീകുമാര്‍ മൂസത് എന്നിവരാണ് പാരമ്പര്യം ഏല്പിച്ച ഉത്തരവാദിത്വവുമായി നെല്ലളവ് നടത്തിയത്കാട്ടൂര്‍ മീത്തിലേക്ക് അളന്ന നെല്ല് കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങളിലെ സ്ത്രീ കള്‍ പരമ്പരാഗത രീതിയില്‍ മര ഉരലില്‍ ഉലക്ക ഉപയോഗിച്ച് കുത്തി അരിയാക്കും. ഈ അരി ഉത്രാട നാള്‍ സന്ധ്യയ്ക്ക് തിരുവോണത്തോണിയില്‍ ആറന്‍മുളയിലെത്തിച്ചാണ് തിരുവോണ സദ്യ ഒരുക്കുക .


Post A Comment: