ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി ജനകീയ പങ്കാളിത്തതോടെ നിർദ്ധന യുവതികളുടെ വിവാഹ സ്വപ്നങ്ങൾക്ക് സഹായകമാകുന്നതിനു വേണ്ടി നടപ്പിലാക്കുന്ന "സ്നേഹപൂർവ്വം സഹോദരിക്ക് " പദ്ധതിയിലേക്ക് ആനായക്കൽ പനങ്ങാട് പുഷ്പരാജൻ ശീലാവതി ദമ്പതികളുടെ മകൾ അമൃതയുടെ വിവാഹത്തോട് അനുബന്ധിച്ച്

കുന്നംകുളം : ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി ജനകീയ പങ്കാളിത്തതോടെ നിർദ്ധന യുവതികളുടെ വിവാഹ സ്വപ്നങ്ങൾക്ക് സഹായകമാകുന്നതിനു വേണ്ടി നടപ്പിലാക്കുന്ന "സ്നേഹപൂർവ്വം സഹോദരിക്ക് " പദ്ധതിയിലേക്ക് ആനായക്കൽ പനങ്ങാട് പുഷ്പരാജൻ ശീലാവതി ദമ്പതികളുടെ മകൾ അമൃതയുടെ വിവാഹത്തോട് അനുബന്ധിച്ച് മറ്റൊരു പെൺകുട്ടിയുടെ വിവാഹത്തിനുള്ള പണം നൽകി കൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു. നവദമ്പതികളായ അമൃതയും അഭിഷേകും ചേർന്ന് ഷെയർ ഏന്റ് കെയർ ചാരിറ്റബൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ, നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പനങ്ങാട്ട് അയ്യപ്പൻ, ഡോ.പി.എസ് ഷാജി, സഖറിയ ചീരൻ, വി.കെ ഡെന്നി എന്നിവരുടെ സാന്നിദ്ധ്യതിൽ രണ്ട് ലക്ഷം രൂപയുടെ ചെക്ക് വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് കൈമാറി. ഒരോ വിവാഹങ്ങളും മറ്റൊരു വിവാഹത്തിന് സഹായകമാവുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. തുടക്കത്തിൽ കുന്നംകുളം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പത്ത് നിർദ്ധന യുവതികളുടെ വിവാഹമാണ് ഡിസംബർ മാസത്തിൽ സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്.ഇരു വീട്ടുകാരും പരസ്പരം പറഞ്ഞ് ഉറപ്പിച്ച വിവാഹങ്ങളാണ് പദ്ധതിയിൽ ഉൾപെടുത്തുക.തങ്ങളുടെ പഞ്ചായത്ത് അംഗത്തിന്റെയും പ്രസിഡണ്ടിന്റെയും ശുപാർശയോട് കൂടിയാണ് അപേക്ഷകൾ സെപ്റ്റംമ്പർ 30 ന് മുമ്പായി സമർപ്പിക്കേണ്ടത്. വിവരങ്ങൾക്ക് 9387091234

Post A Comment: