കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) മുഖാന്തിരം 40,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ വര്‍ഷം തന്നെ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു


കിഫ്ബി  പദ്ധതികള്‍ക്ക് ഈ വര്ഷം തന്നെ അനുമതി നല്‍കുമെന്ന് മുഖ്യ മന്ത്രി കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) മുഖാന്തിരം 40,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ വര്‍ഷം തന്നെ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . കിഫ്ബി സംഘടിപ്പിച്ച ഉന്നതതല ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാരിന്റെ ആദ്യ രണ്ടു ബജറ്റിലൂടെ മാത്രം അമ്പതിനായിരം കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബിയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 2,612 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി സര്‍ക്കാരിന്‍റെ  അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി അടിസ്ഥാനസൗകര്യവികസനം പോലും സ്വകാര്യവല്‍ക്കരിക്കുന്ന സാഹചര്യത്തില്‍, ജനപക്ഷ ബദല്‍ എന്ന നിലയില്‍ കേരളം മുന്നോട്ടുവയ്ക്കുന്ന പുതിയ മാതൃകയാണ് കിഫ്ബി എന്ന് മുഖ്യ മന്ത്രി പറഞ്ഞു


Post A Comment: