നേതാക്കളുടെ സമാധാന യോഗത്തിന് തിരിച്ചടിയായി തിരുവനന്തപുരത്ത് വീണ്ടും രാഷ്ട്രീയ അക്രമണം.
തിരുവനന്തപുരം: നേതാക്കളുടെ സമാധാന യോഗത്തിന് തിരിച്ചടിയായി തിരുവനന്തപുരത്ത് വീണ്ടും രാഷ്ട്രീയ അക്രമണം. സി.ഐ.ടി.യു കാട്ടാക്കട ഏരിയാ സെക്രട്ടറി എം. ഫ്രാന്‍സിസിന്റെ വീട്ടിലേക്കു രാത്രി പെട്രോള്‍ ബോംബെറിഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ആക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
ബി.ജെ.പി- സി.പി.എം സംഘര്‍ഷം നിലനിന്നതിനാല്‍ ഫ്രാന്‍സിസിന്റെ വീടിനു പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ ചേര്‍ന്ന സി.പി.എം- ബി.ജെ.പി യോഗത്തില്‍ ഇരു പാര്‍ട്ടികളും സംയമനം പാലിക്കാന്‍ ധാരണയായതിനാല്‍ വൈകീട്ടോടെ സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
സംഭവമറിഞ്ഞ് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Post A Comment: