ഫിലിപ്പൈന്‍ പോലീസ് നടത്തിയ റെയ്ഡില്‍ 32ഓളം മയക്കുമരുന്ന് വിതരണക്കാരെ കൊലപ്പെടുത്തി.
മനില: ഫിലിപ്പൈന്‍സില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന 32 ഡീലര്‍മാരെ പോലീസ് വെടിവച്ചു കൊന്നു. മനിലയിലെ ബുലാഷന്‍ പ്രവിശ്യയിലായിരുന്നു സംഭവം. ഇവിടെ ഫിലിപ്പൈന്‍ പോലീസ് നടത്തിയ റെയ്ഡിനിടെയാണ് 32ഓളം മയക്കുമരുന്ന് വിതരണക്കാരെ കൊലപ്പെടുത്തിയത്.
67 ഇടങ്ങളിലായി നടന്ന റെയ്ഡില്‍ 100ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവയ്പ്പില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.
2016 ജൂണില്‍ ഫിലിപ്പൈന്‍ ഭരണകൂടം മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരേ വ്യാപകമായ നടപടിയെടുത്തിരുന്നു. അന്ന് നടന്ന ഏറ്റുമുട്ടലില്‍ 3451 മയക്കുമരുന്ന് വിതരണക്കാരെ പോലീസ് കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മയക്കുമരുന്നുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന ഏറ്റുമുട്ടലില്‍ 2000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Post A Comment: