ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിംങ് സര്‍വീസായ വാട്‌സ്ആപ്പ് വ്യാജ വാര്‍ത്തകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു.ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിംങ് സര്‍വീസായ വാട്‌സ്ആപ്പ് വ്യാജ വാര്‍ത്തകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്നും വാട്‌സ്ആപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ (സന്ദേശം അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും കാണാന്‍ പറ്റുന്ന സംവിധാനം) ഇതിനൊരു തടസമാണെന്നും വാട്‌സ്ആപ്പ് സോഫറ്റ്‌വെയര്‍ എന്‍ജിനീയര്‍ അലന്‍ കാഒ പറഞ്ഞു.

വ്യാജ വാര്‍ത്തകള്‍ നിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. വ്യാജ വാര്‍ത്ത ആണോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള ബുദ്ധിമുട്ടും എന്‍ക്രിപ്ഷനും ആണ് തടസമെന്ന് അലന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ ജിപിഎസ് സംവിധാനമുള്ള നോട്ടുകള്‍, മുസാഫര്‍നഗര്‍ കലാപത്തിന്റേതെന്ന് പറഞ്ഞു വീഡിയോ അങ്ങനെ ഒരുപാട് വ്യാജ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് വഴി പുറത്തുവന്നു.

Post A Comment: