വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളി.


തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് എം.എല്‍.എ യുടെ ജാമ്യാപേക്ഷ തള്ളിയത്.
അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ജൂലൈ 22ന് എം വിന്‍സെന്റ് എം.എല്‍.എയെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചു മാസത്തിനിടെ തൊള്ളായിരത്തിലേറെ തവണ വിന്‍സെന്റ് വീട്ടമ്മയുമായി ഫോണില്‍ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിന് പിന്നില്‍ സി.പി.എം ഗൂഢാലോചനയാണെന്നാണ് എം. വിന്‍സെന്റ് എം.എല്‍.എയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റേയും നിലപാട്.

Post A Comment: