സ​ബ്ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ൽ പി​രി​വി​നെ​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ പു​റ​ത്താ​ക്കി.

ദേ​വി​കു​ളം: സ​ബ്ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ പി​രി​വി​നെ​ത്തി​യ സി​പി​എം പ്ര​വ​​ത്ത​ക​രെ ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ പു​റ​ത്താ​ക്കി. ഓ​ഫീ​സി​നു​ള്ളി​ ബ​ക്ക​റ്റ് പി​രി​വ് അ​നു​വ​ദി​ക്കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ബ് ക​ള​ക്ട​ വി.​ആ​.​പ്രേം​കു​മാ​ പ്ര​വ​​ത്ത​ക​​ക്ക് ഓ​ഫീ​സി​നു പു​റ​ത്തേ​ക്കു വ​ഴി​കാ​ട്ടി​യ​ത്. ഇ​ട​തു-​വ​ല​തു​പ​ക്ഷ നേ​താ​ക്ക​ളു​ടെ ക​ണ്ണി​ലെ ക​ര​ടാ​യി മാ​റി​യ ശ്രീ​റാം വെ​ങ്കി​ട്ട​റാ​മി​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് പ്രേം​കു​മാ​ ദേ​വി​കു​ള​ത്തെ​ത്തി​യ​ത്.
നായനാര്‍ അക്കാദമി നിര്‍മാണഫണ്ട് സമാഹരണത്തിന് ബക്കറ്റ് പിരിവുമായി വ്യാഴാഴ്ച 12 മണിക്കാണ് 15 പേര്‍ ആര്‍ഡിഒ. ഓഫീസിലെത്തിയത്. സിപിഎം. ജില്ലാ കമ്മിറ്റിയംഗം ആര്‍. ഈശ്വരന്‍, ലോക്കല്‍ സെക്രട്ടറി ജോബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏതാനും ജീവനക്കാരില്‍നിന്ന് പണം ശേഖരിക്കുന്നതിനിടെ സബ് കളക്ടറുടെ ഗണ്‍മാന്‍ എത്തി ഇവരെ തടഞ്ഞു.
വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ എത്തുന്ന സമയത്ത് പിരിവുപറ്റില്ലെന്നും പുറത്തുപോകണമെന്നും സബ് കളക്ടര്‍ പറഞ്ഞതായി ഗണ്‍മാന്‍ അറിയിച്ചു. തുടര്‍ന്ന് പിരിവ് നിര്‍ത്തിയ പ്രവര്‍ത്തകര്‍ സബ് കളക്ടര്‍ വിആര്‍. പ്രേംകുമാറിന്റെ ഓഫീസിലെത്തി അദ്ദേഹത്തെ കാണാന്‍ശ്രമിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. തുടര്‍ന്ന് പാര്‍ട്ടിക്കാര്‍ മടങ്ങിപ്പോയി.
പി​ന്നാ​ലെ, പി​രി​വ് നടത്താ സമ്മതിക്കാത്തതി പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​​ത്ത​ക​ ദേ​വി​കു​ളം ആ​​ടി​ഒ ഓ​ഫീ​സി​ലേ​ക്ക് മാ​​ച്ച് ന​ട​ത്തി.

Post A Comment: