യുവമനസുകളെ കീഴടക്കിയ ചലച്ചിത്ര താരം പ്രിയാമണി ഓഗസ്റ്റ് 23ന് വിവാഹിതയാകും


യുവമനസുകളെ കീഴടക്കിയ ചലച്ചിത്ര താരം പ്രിയാമണി ഓഗസ്റ്റ് 23ന് വിവാഹിതയാകും. കാമുകന്‍ മുസ്തഫാ രാജാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ മെയിലായിരുന്നു നടന്നത്.

ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജ് ഐ.പി.എല്‍ മാച്ചിനിടയ്ക്കാണ് പ്രിയാമണിയെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് കുറേക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ആ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തുന്നത്.

വിനയന്‍ സംവിധാനം ചെയ്ത സത്യമാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. പരുത്തി വീരന്‍ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്.

Post A Comment: