നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണസംഘം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ഇന്നലെ ശ്രിതയുടെ ഉളിയന്നൂരിലെ വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണസംഘം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ഇന്നലെ ശ്രിതയുടെ ഉളിയന്നൂരിലെ വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്.
ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് എന്ന നിലയ്ക്കാണ് ശ്രിതയുടെ മൊഴി രേഖപ്പെടുത്തിയത്. ഉപദ്രവിക്കപ്പെട്ട ശേഷം നടി ശ്രിതയുടെ വീട്ടിലെത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു.
ആക്രമിക്കപ്പെട്ട നടിയും ദിലീപുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചാണ് അന്വേഷണസംഘം ശ്രിതയോട് ചോദിച്ചറിഞ്ഞത്. നടിയുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും നടന്‍ ദിലീപുമായി പരിചയമില്ലെന്ന് ശ്രിത പോലീസിനോട് പറഞ്ഞതായാണ് വിവരം.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ താരങ്ങളെ പോലീസ് ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്.

Post A Comment: