യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി.
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി. നേരത്തേ ഒരു തവണ നീട്ടി നല്‍കിയ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കുന്ന സാഹജര്യത്തിലാണ് അങ്കമാലി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് നീട്ടിയത്.
അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെതിരേ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്നും കണക്കിലെടുത്താണ് കോടതി ഉത്തരവ്. ഈ മാസം 22 വരെയാണ് റിമാന്‍ഡ് നീട്ടിയിട്ടുള്ളത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.

Post A Comment: