പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്ന് വൈദ്യുത മന്ത്രി എംഎം മണി നിയമസഭയില്‍ പറഞ്ഞു.തിരുവനന്തപുരം: അതിരപ്പിളളി ജലവൈദ്യുത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്ന് വൈദ്യുത മന്ത്രി എം.എം.മണി നിയമസഭയില്‍ പറഞ്ഞു. വനേതര പ്രവര്‍ത്തനങ്ങള്‍ക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടികള്‍ കെഎസ്ഇബി പൂര്‍ത്തിയാക്കിയെന്നും വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങല്‍ പുരോഗമിക്കുകയാണ്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ നിലപാടായി കാണുന്നില്ലെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി പ്രതികരിച്ചു

Post A Comment: