ബാലാവകാശ കമ്മീഷന്‍ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനത്തിന് വിധേയയായ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ പിന്തുണച്ച് മുഖ്യമന്ത്രി.
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനത്തിന് വിധേയയായ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ പിന്തുണച്ച് മുഖ്യമന്ത്രി. ആരോഗ്യ മന്ത്രി രാജി വെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രിയുടെ ഭാഗം കോടതി കേള്‍ക്കാന്‍ തയാറായില്ലെന്നും പിണറായി പറഞ്ഞു.
രാഷ്ട്രീയക്കാരെ കമ്മീഷന്‍ അംഗമാക്കുന്നതില്‍ തെറ്റില്ല, അപേക്ഷാ തീയതി നീട്ടിയതില്‍ അസ്വാഭാവികതയില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. യാഥാര്‍ത്ഥ്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. ചില ജില്ലകളില്‍ ഈ തസ്തികിലേക്ക് അപേക്ഷകരേ ഇല്ലായിരുന്നു. ആരോഗ്യ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post A Comment: