ഇന്ത്യന്‍ പൗരന്മാരായ 12 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടിരാമേശ്വരം: ഇന്ത്യന്‍ പൗരന്മാരായ 12 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. പുലര്‍ച്ചെ ഡെല്‍ഫ്റ്റ് ദ്വീപില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ടു ബോട്ടുകളും സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യുന്നതിനായി കങ്കേഷന്‍തുറൈ നാവിക താവളത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ, ലങ്കന്‍ നാവികസേനയുടെ ബോട്ട് ഇടിച്ച് ഒരു മത്സ്യബന്ധന ബോട്ടിന് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ലങ്കന്‍സേനയുടെ കസ്റ്റഡിയിലുള്ള തൊഴിലാളികളെയും ബോട്ടുകളും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ പുതുകോട്ടൈ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.


Post A Comment: