ആരോഗ്യമന്ത്രി ശൈലജയുടെ രാജിയാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം.
തിരുവനന്തപുരം: ആരോഗ്യമന്ത്രി ശൈലജയുടെ രാജിയാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്വജനപക്ഷപാതിത്വം കാട്ടിയ ശൈലജ ടീച്ചര്‍ രാജിവെക്കുക എന്ന ബാറുമായി പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരിക്കുയാണ്.
എന്നാല്‍ പ്രതിപക്ഷബഹളത്തിനിടെ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്.
അതിനിടെ ശൈലജക്കു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. മാസ്‌കോട്ട് ഹോട്ടലിനു സമീപത്തു വെച്ചായിരുന്നു സംഭവം. കോടതി വിമര്‍ശനം ഏറ്റുവാങ്ങിയ മന്ത്രി രാജി വെക്കണമെന്നായിരുന്നു ആവശ്യം. മന്ത്രി നിയമസഭയിലേക്ക് വരുന്ന വഴിയായിരുന്നു കരിങ്കൊടി വീശിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Post A Comment: