ഡങ്കിപ്പനി ബാധിച്ച് ആശുപത്രിയിലെത്തിയ 25 വയസുകാരിയായ യുവതി ആശുപത്രി അധികൃതരെ വെട്ടിലാക്കി




കൊച്ചി: ഡങ്കിപ്പനി ബാധിച്ച് ആശുപത്രിയിലെത്തിയ 25 വയസുകാരിയായ യുവതി ആശുപത്രി അധികൃതരെ വെട്ടിലാക്കി. അഡ്മിറ്റായി കുറച്ചുദിവസം കഴിഞ്ഞ് പ്ലേറ്റ്‌ലെറ്റിന്റെയും ഹീമോഗ്ലോബിന്റെയും അളവ് വര്‍ദ്ധിച്ചതേയില്ല. അപകടം ഒഴിവാക്കണമെങ്കില്‍ രക്തം സ്വീകരിക്കാന്‍ തയാറാകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ രംഗം വഷളായി.
തന്റെ മതവിശ്വാസപ്രകാരം രക്തം സ്വീകരിക്കാനാവില്ലെന്ന് യുവതി തറപ്പിച്ചുപറഞ്ഞു. മരിച്ചുപോയാലും പ്രശ്‌നമില്ലെന്നും യഹോവാ സാക്ഷികള്‍ എന്ന മതവിഭാഗത്തിലുള്ളവര്‍ക്ക്  അവയവ-രക്ത ദാനമൊന്നും വിശ്വാസപ്രകാരം പാടില്ലെന്നും യുവതി വ്യക്തമാക്കി. ഇതോടെ ആശുപത്രി അധികൃതര്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. രോഗിയുടെ ബന്ധുക്കളും ഇതേ മതവിശ്വാസത്തില്‍പ്പെടുന്നവരായതിനാല്‍ അവരും യുവതിയുടെ അതേ വിശ്വാസം പിന്തുടര്‍ന്നു.
ഇക്കാര്യം ആശുപത്രി അധികൃതര്‍ വഴി സ്ഥലം എംഎല്‍എ പിടി തോമസ് അറിഞ്ഞു. ഇതോടെ പോലീസ് സംരക്ഷണയിലാണെങ്കിലും ഡോക്ടര്‍മാര്‍ നിര്‍ദ്ദേ ശിക്കുന്ന ചികിത്സ രോഗിക്ക് നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്കി. അദ്ദേഹം അറിയിച്ചതിനേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസും വിഷയത്തിലിടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് തൃക്കാക്കര എസിപി പിപി ഷംസ് രാത്രിയോടെ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ബന്ധുക്കളോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനും അദ്ദേഹം ശ്രമിച്ചു
എന്നാല്‍ ഇതുവരെ രക്തം നല്കല്‍ മാത്രം നടന്നിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മരുന്നുകൊണ്ടുതന്നെ അപകടനില തരണം ചെയ്യിക്കാന്‍ സാധിക്കുമോ എന്ന് ഡോക്ടര്‍മാര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ രക്തം കയറ്റേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ ഉറപ്പിച്ച് പറയുന്നത്.

Post A Comment: