മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും എം.എല്‍.എമാരും അടക്കം പ്രമുഖര്‍ ഉള്‍പ്പെട്ട വാട്‌സാപ് ഗൂപ്പിലേക്ക് അശ്ലീല വീഡിയോ സന്ദേശം അയച്ച സംഭവത്തില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്.
കോട്ടയം: മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും എം.എല്‍.എമാരും അടക്കം പ്രമുഖര്‍ ഉള്‍പ്പെട്ട വാട്‌സാപ് ഗൂപ്പിലേക്ക് അശ്ലീല വീഡിയോ സന്ദേശം അയച്ച സംഭവത്തില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്.
ബുധനാഴ്ചയാണ് തലസ്ഥാനത്തെ പ്രമുഖര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ എത്തിയത്. പാര്‍ട്ടി പത്രത്തിലെ സ്റ്റാഫ് അംഗമാണ് വീഡിയോ പോസ്റ്റ് ചെയ്തത്
ഇത് വിവാദമായതോടെ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമാണു തനിക്കു വീഡിയോ അയച്ചുതന്നതെന്ന് ഇയാള്‍ വിശദീകരണം നല്‍കി
വീഡിയോ പോസ്റ്റ് ചെയ്യ്ത ഉടന്‍ തന്നെ ആനാവൂര്‍ നാഗപ്പന്‍, എം.എല്‍.എമാരായ പി.സി.ജോര്‍ജ്, വി.ഡി.സതീശന്‍ തുടങ്ങിയ പ്രമുഖരെ ഗ്രൂപ്പില്‍ നിന്നു അഡ്മിന്‍ പുറത്താക്കി. ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഗ്രൂപ്പില്‍ അംഗങ്ങളാണ്

Post A Comment: