സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ സീതാറാം യെച്ചൂരിയക്ക് രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ സീതാറാം യെച്ചൂരിയക്ക് രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നീക്കം നടത്തിയെന്നാണ് വിമര്‍ശനമുയര്‍ന്നത്. കോണ്‍ഗ്രസ് പിന്തുണയാകാമെന്ന ബംഗാള്‍ നിര്‍ദ്ദേശത്തില്‍ യെച്ചൂരി മൗനം പാലിച്ചു. ഇത് ജനറല്‍ സെക്രട്ടറി പദവിയ്ക്ക് യോജിക്കാത്ത നടപടിയാണെന്നും അംഗങ്ങള്‍ ആരോപിച്ചു. എസ്. രാമചന്ദ്രന്‍ പിള്ളയാണ് സംസ്ഥാന സമിതിയില്‍ കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ പാര്‍ലമെന്ററി പദവികള്‍ വഹിക്കരുതെന്ന തീരുമാനം പാര്‍ട്ടി കേന്ദ്രനേതൃത്വം എടുത്തിരുന്നു. ഇതിന് ഘടകവിരുദ്ധമായാണ് യെച്ചൂരി നീക്കം നടത്തിയതെന്നും അംഗങ്ങള്‍ ആരോപിച്ചു.

Post A Comment: