ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ ‘ഉപ്പും മുളകും’ തട്ടിയെടുക്കാന്‍ മറ്റൊരു പ്രമുഖ ചാനല്‍ ശ്രമിക്കുന്നതായി ആരോപണം
ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ ഉപ്പും മുളകുംതട്ടിയെടുക്കാന്‍ മറ്റൊരു പ്രമുഖ ചാനല്‍ ശ്രമിക്കുന്നതായി ആരോപണം. ഇതിനായി മലയാള സിനിമയിലെ ഒരു ഹാസ്യ നടന്‍ ശ്രമിച്ചതായാണ് ആരോപണം. ഇതിന് മുമ്പും സീരിയല്‍ തട്ടിയെടുക്കാന്‍ ശ്രമം നടന്നതായി അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചാനലിന്റെ വാര്‍ത്താ വെബ്‌സൈറ്റും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു പരിപാടിയുടെ ചര്‍ച്ച നടത്താനെന്ന വ്യാജേന സീരിയലിന്റെ അണിയറ പ്രവര്‍ത്തകനെ ഒരു വന്‍കിട ചാനലില്‍ എത്തിച്ചായിരുന്നു ഒടുവിലത്തെ ശ്രമം. അതോടെ ഉപ്പും മുളകിന്റെയും സാങ്കേതിക പ്രവര്‍ത്തകന്‍ ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങി.
എന്നാല്‍ ഏത് ചാനലാണിതെന്ന് ഇതുവരെയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഫ്‌ളവേഴ്‌സ് തന്നെ നേരിട്ട് നിര്‍മിക്കുന്ന ഉപ്പും മുളകുംസീരിയലിന് ഏറെ ആരാധകരുണ്ട്. മലയാള ടെലിവിഷന്‍ രംഗത്ത് ഏറ്റവും ജനപ്രിയ പരമ്പരകളില്‍ ഒന്നാണ് ഇന്ന് ഉപ്പും മുളകും. അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ഒരു കൂടുംബത്തേ പോലെയാണു കഴിയുന്നതെന്നും അതുകൊണ്ടു സീരിയലിനെ തകര്‍ക്കാന്‍ കഴിയില്ല എന്നും അധികൃതര്‍ പറയുന്നു.

Post A Comment: