ആസിഡ് ആക്രമണത്തിന് ഇരയായ ദലിത് പൂജാരിയെ ക്ഷേത്ര കമ്മിറ്റിക്കാര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

പാലക്കാട്: ആസിഡ് ആക്രമണത്തിന് ഇരയായ ദലിത് പൂജാരിയെ ക്ഷേത്ര കമ്മിറ്റിക്കാര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. പട്ടാമ്പി വിളയൂര്‍ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഏലംകുളം സ്വദേശി ബിജു നാരായണനെ(32)യാണ് ക്ഷേത്രകമ്മിറ്റി ജോലിയില്‍ നിന്ന് നീക്കംചെയ്തത്. ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നത് ദലിതനാണെന്ന് മാധ്യമങ്ങളിലൂടെ പരസ്യമായതോടെയാണ് ക്ഷേത്ര കമ്മിറ്റി ബിജു നാരായണനെ ജോലിയില്‍നിന്ന് ഒഴിവാക്കിയത്. ഇന്ത്യയില്‍ തന്നെ ഒരു ദേവസ്വത്തിന്റെ അംഗീകാരം ലഭിച്ച ഏക പട്ടികജാതിക്കാരനായ തന്ത്രിക്കാണ് സ്വന്തം ജാതി പരസ്യമായതിനെ തുടര്‍ന്ന് ജോലി നഷ്ടമാകുന്നത്. കഴിഞ്ഞ ജൂണ്‍ ഏഴിന് പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്ന് ക്ഷേത്രത്തിലേക്ക് ജോലിക്കായി പോകവെയാണ് ഒരാള്‍ ശാന്തിക്കാരനായ ബിജു നാരായണന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചത്. പൊള്ളലേറ്റ ഇദ്ദേഹം ആഴ്ചകളോളം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആദ്യ ദിവസം മാത്രമാണ് ക്ഷേത്രകമ്മിറ്റിയില്‍നിന്നു രണ്ട് പേര്‍ ബിജുനാരായണനെ ചെന്ന് കണ്ടത്. പിറ്റേന്ന് തന്നെ ക്ഷേത്രത്തില്‍
പകരം ബ്രാഹ്മണനായ ഒരു തമിഴ്‌നാട് സ്വദേശിയെ പൂജാരിയായി നിയമിച്ചു.

Post A Comment: