പാകിസ്താനില്‍ കനത്ത സ്‌ഫോടനം. സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരുക്കേറ്റു.
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ കനത്ത സ്‌ഫോടനം. സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരുക്കേറ്റു. ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സ്‌ഫോടനമുണ്ടായത്. പാകിസ്താന്റെ എഴുപതാം സ്വാതന്ത്രദിനാഘോഷ ചടങ്ങുകള്‍ നടക്കുന്ന സ്‌റ്റേഡിയത്തിന് സമീപമായിരുന്നു സ്‌ഫോടനം.
എട്ട് സൈനികരും ഏഴ് നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. സൈനിക വാഹനം ക്വറ്റയിലെ പിഷിന്‍ സ്റ്റോപ്പ് ഭാഗത്തുകൂടി കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തേത്തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു.
പരിക്കേറ്റവര്‍ ക്വറ്റയിലെ ആസ്പത്രികളില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തേത്തുടര്‍ന്ന് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Post A Comment: