വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സെന്റിന് ജാമ്യം

തിരുവനന്തപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സെന്റിന് ജാമ്യം.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം.
വിന്‍സെന്റിന് ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികളോടു കൂടി മാത്രമേ ആകാവൂ എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയെ പല തവണ മൊബൈല്‍ ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തിയെന്നും ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും എം.എല്‍.എ വീണ്ടും പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നുണ്ട്.

Post A Comment: