വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണമടഞ്ഞ ബാബു ചോലപ്പാടന്‍റെ ഭൗതീക ശരീരം
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണമടഞ്ഞ  ബാബു ചോലപ്പാടന്‍റെ ഭൗതീക ശരീരം ഇന്ന്‍ രാവിലെ 8.30ന് തൃശ്ശൂര്‍ സെന്റ് ജോസഫ് വൈദിക മന്ദിരത്തിലുള്ള തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ചൊവ്വന്നൂര്‍ പള്ളിയിലേക്ക് കൊണ്ട് വന്നു. നിരവധി വിശ്വാസികളാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. 10.30നുള്ള ദിവ്യബലിക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് ഒളരിക്കരയിലെ സ്വഭവനത്തിലേക്ക് ഭൗതീക ശരീരം കൊണ്ടുപോകും. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.45ന് ഒളരിക്കര പള്ളിയില്‍ നടക്കും. ഒളരിക്കര ചേലപ്പാടന്‍ പരേതനായ പോള്‍, മേരി ദമ്പതികളുടെ മകനായി 1968 ജൂണ്‍ 7നാണ് ജനിച്ചത്. തൃശ്ശൂര്‍ മൈനര്‍ സെമിനാരി, കോട്ടയം, വടവാതൂര്‍ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരി എന്നിവിടങ്ങളിലെ വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം 1995 ഡിസംബര്‍ 29ന് ഒളരിക്കര ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ വെച്ച് മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് തിരുപട്ടം സ്വീകരിച്ചു.
തൃശ്ശൂര്‍ ബസിലിക്കയില്‍ അസ്‌തേന്തിയായും, മഡോണ നഗര്‍, കൊഴുക്കുള്ളി, മണലാടി, അത്താണി, ചിയ്യാരം, വിജയമാത എന്നിവിടങ്ങളില്‍ വികാരി, സ്ലം സര്‍വ്വീസ് സെന്റര്‍, പോപ് പോള്‍ പീസ് ഹോം എന്നിവിടങ്ങളില്‍ ഡയറക്ടര്‍, വൈദിക സമിതിയംഗം, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, കലാസദന്‍ സെക്രട്ടറി, തൊഴിലഭ്യസന പീഠം അസിസ്റ്റന്‍ഡ് മാനേജര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. പരേതനായ ജോസ്, ആനി ഫ്രാന്‍സിസ്, ജെസ്സി വര്‍ഗ്ഗീസ്, സിസ്റ്റര്‍ നീന പോള്‍, റീത്ത ആന്റണി എന്നിവര്‍ സഹോദരങ്ങളാണ്.

Post A Comment: