വരാപ്പുഴ പെണ്‍വാണിഭ കേസില്‍ വനിതാ ഗുണ്ടാനേതാവ്​ ശോഭ ജോണ്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കുറ്റക്കാരെന്ന്​ കോടതി





കൊച്ചി: വരാപ്പുഴ പെണ്‍വാണിഭ കേസില്‍ വനിതാ ഗുണ്ടാനേതാവ്​ ശോഭ ജോണ്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കുറ്റക്കാരെന്ന്​ കോടതി. വരാപ്പുഴ കേസില്‍ ശോഭ ജോണ്‍, ജയരാജന്‍ നായര്‍ എന്നിവര്‍ കുറ്റക്കരാണെന്ന്​ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കേസില്‍ അഞ്ചു പേരെ വെറുതെ വിട്ടു. 2012ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു. ശിക്ഷാ വിധി ഉച്ചക്ക്​ ശേഷം പ്രസ്​താവിക്കും.
പോലീസ്​ രജിസ്റ്റര്‍ ചെയ്ത 48 കേസുകളില്‍ ആദ്യ കേസി​​​ന്‍റെ വിധിയാണ് ഇന്ന് പ്രഖ്യാപിക്കുക. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്.
പെണ്‍വാണിഭ സംഘത്തി​​​ന്‍റെ ഇടനിലക്കാരി ശോഭാ ജോണ്‍ ആണ് കേസിലെ മുഖ്യപ്രതി. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും അടക്കം എട്ട് പേരാണ് ആദ്യ കേസിലുള്ളത്. മറ്റ് 47 കേസുകളുടെ വിചാരണയും പുരോഗമിക്കുകയാണ്.

Post A Comment: