രിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി. ബെംഗളൂരുവില്‍നിന്നുള്ള സ്‌പൈസ്‌ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നുരാവിലെ എട്ടിനായിരുന്നു അപകടം. 60 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.
ലാന്‍ഡിങ്ങിനായി റണ്‍വേയില്‍ ഇറങ്ങിയ വിമാനം ഇടുതഭാഗത്തേക്കു നീങ്ങുകയായിരുന്നു. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണു വിമാനം തെന്നിമാറിയത്. പൈലറ്റുമാര്‍ക്കു തിരിച്ചറിയാനായി റണ്‍വേയ്ക്കു പുറത്തു സ്ഥാപിച്ചിരുന്ന ആറു ലൈറ്റുകള്‍ അപകടത്തില്‍ തകര്‍ന്നു . അപകടസ്ഥിതി ബോധ്യപ്പെട്ട വിമാനത്താവളത്തിലെ അഗ്‌നിശമനസേന രക്ഷാപ്രവര്‍ത്തനത്തിനു ഇറങ്ങുകയായിരുന്നു. അധികൃതരുടെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്നു  അപകടമില്ലാതെ വിമാനം സുരക്ഷിതമായി പാര്‍ക്ക്  ചെയ്യാനായി.

Post A Comment: