ലാഹോറില്‍ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

ലാഹോറില്‍ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പഴങ്ങള്‍ നിറച്ച ട്രക്കില്‍ ബോംബ് വെച്ചാണ് സ്ഫോടനമുണ്ടാക്കിയത്. നടന്നുപോവുകയായിരുന്ന വഴി യാത്രക്കാരാണ് പരിക്കുപറ്റിയവരില്‍ പലരും. സ്ഫോടനത്തില്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ തകര്‍ന്നു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Post A Comment: