ജയിലില്‍ കഴിയുന്ന ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യം അംഗീകരിച്ചു
ചെന്നൈ: എ.ഐ.എ.ഡി.എം.കെ ലയനം പ്രഖ്യാപിച്ചു. ജയിലില്‍ കഴിയുന്ന ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യം അംഗീകരിച്ചു. ഇതു സംബന്ധിച്ച പ്രമേയം പാസാക്കാനും തീരുമാനമായി. പനീര്‍ ശെല്‍വത്തിന്റെ സത്യപ്രതിജ്ഞ ഇന്ന് അഞ്ചു മണിയ്ക്ക് തന്നെ നടക്കുമെന്നാണ് സൂചന.
പാട്ടിയെ പിളത്താക്കും കഴിയില്ലെന്ന് പാട്ടി ആസ്ഥാനത്ത് ലയനം പ്രഖ്യാപിച്ചുകൊണ്ട് പനീസെവം പറഞ്ഞു. ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലയനത്തിന് ധാരണയായത്. 
ഇരുപക്ഷത്തെയും പ്രമുഖ നേതാക്കള്‍ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് എത്തിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ച ശേഷം ഫെബ്രുവരി അഞ്ചിനാണ് അവസാനമായി പനീര്‍സെല്‍വം എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തെത്തിയത്. ആറു മാസത്തിനു ശേഷമാണ് ഒ.പി.എസ്- ഇ.പി.എസ് വിഭാഗങ്ങള്‍ ഒന്നിക്കുന്നത്.
പനീര്‍സെല്‍വം, കെ.പാണ്ഡ്യരാജന്‍, എ.സെമ്മലൈ എന്നിവര്‍ ഇന്നുതന്നെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഗവര്‍ണര്‍ വിദ്യാസാഗര്‍ രാവു അടിയന്തരമായി മുംബൈയില്‍ നിന്നു ചെന്നൈയിലെത്തിയിട്ടുണ്ട്.
പനീര്‍ശെല്‍വം നേതൃത്വം നല്‍കുന്ന വിഭാഗവും നിലവിലെ മുഖ്യമന്ത്രി എടപ്പാടി പഴനിസാമി നേതൃത്വം നല്‍കുന്ന വിഭാഗവും ലയനത്തിനൊരുങ്ങുന്നതായി വെള്ളിയാഴ്ച രാത്രി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ചര്‍ച്ച എങ്ങുമെത്താതെ പിരിയുകയായിരുന്നു. ജയലളിതയുടെ മരണത്തെ തുടര്‍ന്നുള്ള അധികാര തര്‍ക്കങ്ങളാണ് എ.ഐ.എ.ഡി.എം.കെ പിളര്‍പ്പിലേക്ക് നയിച്ചത്.


Post A Comment: