ചൈനയുമായുള്ള അസ്വാരസ്യങ്ങള്‍ ശക്തമായി തുടരുന്നതിനിടെ ദോക്ക്‌ലാം മേഖലയില്‍ നിന്ന് കുടിയൊഴിഞ്ഞു
ദില്ലി: ചൈനയുമായുള്ള അസ്വാരസ്യങ്ങള്‍ ശക്തമായി തുടരുന്നതിനിടെ ദോക്ക്‌ലാം മേഖലയില്‍ നിന്ന് കുടിയൊഴിഞ്ഞു പോവാന്‍ ജനങ്ങള്‍ക്ക് സൈന്യം നിര്‍ദ്ദേശം നല്‍കി. സംഘര്‍ഷ പ്രദേശത്തു നിന്ന് 35 കിലോ മീറ്റര്‍ അകലെയുള്ള  നതാങ് ഗ്രാമവാസികളോടാണ് ഉടന്‍ തന്നെ ഒഴിഞ്ഞു പോവാന്‍ സൈന്യം ആവശ്യപ്പെട്ടത്.
ഏറ്റുമുട്ടലുണ്ടായാല്‍ സാധാരണക്കാര്‍ക്കെതിരെ അക്രമസംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാനാണ് മുന്‍കരുതല്‍.
ഇന്ത്യക്കു നേരെ ആക്രമണം നടത്തുമെന്ന് ചൈനീസ് പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. കരുതിയിരിക്കണമെന്ന മുന്നറിയിപ്പും പത്രത്തിന്‍റെ എഡിറ്റോറിയല്‍ വഴി ചൈന ഇന്ത്യക്കു നല്‍കിയിരുന്നു.

Post A Comment: