ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍


ആലുവ:  ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. തൃശൂര്‍ അന്നമനട സ്വദേശി അഭിലാഷ് കുമാറി(21)നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അഭിലാഷിനെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്.
ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു സംഭവം. ആലുവ മേഖലയില്‍ വര്‍ഷങ്ങളായി നിര്‍മ്മാണ ജോലികള്‍ ചെയ്തു വന്നിരുന്ന തമിഴ്‌നാട് സ്വദേശി ഗൗരിയെന്ന മുരുകേശ(35)നായിരുന്നു കൊല്ലപ്പെട്ടത്. ആലുവ സെന്റ് സേവ്യേഴ്‌സ് കോളെജിന് പിന്‍വശം റെയില്‍വേ പാളത്തില്‍ നിന്നും പെരിയാറിലെ കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ആസ്പറ്റോസ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.
മദ്യലഹരിയിലാണ് അഭിലാണ് ഗൗരിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം മാളയിലെ വീട്ടിലേക്ക് അഭിലാഷ് പോയി. ഇവിടെ നിന്നും ഇയാളെ പിടികൂടുകയായിരുന്നുവെന്നും പോലീസ്.

Post A Comment: