നഗരസഭയുടെ ഉത്തരവിനെ തുടര്‍ന്ന് ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റര്‍ അടച്ചുപൂട്ടി


ചാലക്കുടി: നഗരസഭയുടെ ഉത്തരവിനെ തുടര്‍ന്ന് ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റര്‍ അടച്ചുപൂട്ടി. ഇന്നല രണ്ടു ഷോകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് തിയറ്റര്‍ പൂട്ടിയത്. ഇന്നുമുതല്‍ ഷോ ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭയുടെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന തിയറ്റര്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്.
അഞ്ച് എച്ച്.പി വരെയുള്ള മോട്ടോര്‍ പ്രവര്‍ത്തിക്കുവാനുള്ള അനുമതിയാണ് നഗരസഭ സെക്രട്ടറിക്ക് നല്‍കാന്‍ പറ്റൂ. അതിന് മുകളിലുള്ള പവര്‍ ഉപയോഗിക്കാന്‍ കൗണ്‍സിലിന്‍റെ അനുമതി വേണമെന്നിരിക്കെ ഇതില്ലാതെയാണ് തിയറ്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. ബി.ടി.ആര്‍ രേഖയില്‍ തിയറ്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്നും അനധികൃതമായാണ് തിയറ്റര്‍ നിര്‍മിച്ചതെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.

Post A Comment: