ഡോ.ബിജു സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലന്‍സ് എന്ന ചിത്രം ടിബറ്റന്‍ സിനിമ മൊണ്‍ട്രിയല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നു .ഡോ.ബിജു സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലന്‍സ് എന്ന ചിത്രം ടിബറ്റന്‍ സിനിമ മൊണ്‍ട്രിയല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നു .
41ാമത് മൊണ്‍ട്രിയല്‍ ഫെസ്റ്റിവലില്‍ വേള്‍ഡ് ഗ്രേറ്റ്സ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ നാല് വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ മൂന്നാം തവണയാണ് ഡോ.ബിജുവിന്റെ ചിത്രം എത്തുന്നത്.
സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം എന്നീ ചിത്രങ്ങള്‍ ആദ്യം പ്രദര്‍ശിപ്പിച്ചത് മൊണ്‍ട്രിയല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ്.
കസാഖിസ്ഥാനിലെ യൂറേഷ്യ ഫിലിം ഫെസ്റ്റിവലിലും സൗണ്ട് ഓഫ് സൈലന്‍സ് പ്രദര്‍ശിപ്പിച്ചിരുന്നു. ഹിമാചല്‍ പ്രദേശിലും മുംബൈയിലുമായാണ് സിനിമ ചിത്രീകരിച്ചത്.
ബുദ്ധസന്യാസിയായി മാറുന്ന ഒരു ബാലന്റെ മനോതലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ പഹാരി, ഹിന്ദി, ടിബറ്റന്‍ ഭാഷകളിലാണ് ഒരുക്കിയിരിക്കുന്നത്

Post A Comment: