കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ പരിഹാസവുമായി സംവിധായകന്‍ ആഷിക് അബു




കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ പരിഹാസവുമായി സംവിധായകന്‍ ആഷിക് അബു. നാലഞ്ചു പേര്‍ ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത ധൈര്യശാലിയായ ജനപ്രതിനിധിയാണ് പിസി ജോര്‍ജെന്നും ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങളെന്നും ആഷിക്ക് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു.
പി സി ജോര്‍ജ് ആ തോക്ക് താഴെ വെയ്ക്കില്ലെന്നും ടിവി ക്യാമറയ്ക്ക് മുന്നിലും കവലകളിലും സമൂഹമാധ്യമങ്ങളിലും തോക്ക് നിരന്തരം നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുകയാണെന്നും ആഷിക് അബു പറയുന്നു.
ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ നിരന്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന പിസി ജോര്‍ജിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. അപകീര്‍ത്തിപ്പെടുത്തുന്ന പരമാര്‍ശങ്ങള്‍ നടത്തിയതില്‍ പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. നടിക്കെതിരെ പിസി ജോര്‍ജ്ജ് തുടര്‍ച്ചയായി അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്നാണ് കമ്മീഷന്‍ സ്വമേധയ കേസെടുക്കാന്‍ തീരുമാനിച്ചത്.

Post A Comment: