മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയുംകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1. 45 നാണ് കേരളം കാത്തിരിക്കുന്ന സുപ്രധാന വിധി ഉണ്ടാകുന്നത്. ജസ്റ്റിസ് ഉബൈദാണ് കേസില്‍ വിധി പറയുന്നത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതി വിധിക്കെതിരെ നല്‍കിയ റിവ്യൂ പെറ്റീഷനിലാണ് കോടതി വിധി പറയുന്നത്. കോടതി വിധിക്കെതിരെ സിബിഐ ആണ് റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ചത്.

Post A Comment: